നാഗ്പുർ: ന്യൂഡൽഹിയിൽനിന്ന് ചെന്നൈയിലേക്കുള്ള ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസിൽ തീപിടിത്തം. ആളപായമില്ല.
ഇന്നലെ പുലർച്ചെ മഹാരാഷ്ട്രയിലെ നാഗ്പുർ പിന്നിട്ടതിനുശേഷം വാർധയിലെ സിന്ദി സ്റ്റേഷനിലേക്കു കടക്കുന്പോൾ ഗാർഡിന്റെ കോച്ചിലാണ് തീ കണ്ടത്.
ട്രെയിൻ പെട്ടെന്ന് നിർത്തി കോച്ച് വേർപെടുത്തിയതിനാൽ വൻദുരന്തം ഒഴിവായി. ഏതാനും സമയത്തിനുള്ളിൽ യാത്ര പുനരാരംഭിച്ചതായി സെൻട്രൽ റെയിൽവേ വക്താവ് അറിയിച്ചു.